സർക്കാർ നഴ്സുമാർക്ക് തിരിച്ചടി..! വേതനത്തോടെയുള്ള തുടർപഠനം നിർത്തലാക്കി; നടപടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ പ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ നഴ്സുമാർക്ക് വേതനത്തോടെയുള്ള തുടർപഠനം ഇനിയില്ല. സർക്കാർ സർവ്വീസിലുള്ളവർക്ക് ക്വാട്ട അടിസ്ഥാനത്തിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കി. സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് നഴ്സിങ് സംഘടനകൾക്കുള്ളത്. രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പഠനത്തിന് സർവ്വീസിലുള്ള നിശ്ചിത വിഭാഗം നഴ്സുമാർക്ക് അഡ്മിഷൻ നൽകാറുണ്ട്. സാമ്പത്തികമായി ഉൾപ്പടെ പിന്നിൽ നിൽക്കുന്നവർക്ക് വേതനവും ആനുകൂല്യങ്ങളും സഹിതം തുടർപഠനത്തിനുള്ള ഈ സൗകര്യം ഉപയോഗപ്രദമായിരുന്നു. പുതിയ പ്രോസ്പെക്ടസ് പ്രകാരം കോഴ്സിന് സർവ്വീസ് ക്വോട്ടയിൽ നിന്നുള്ളവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള വേതനം, […]