play-sharp-fill

അദാനിയും മോദിയും ഒന്ന്; വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു; അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാര്‍ നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ ദില്ലി: ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോണ്‍ഗ്രസ് പ്ലീനറി വേദിയില്‍ രാഹുല്‍ ഗാന്ധി.കേന്ദ്ര സര്‍ക്കാര്‍ അദാനിയുടെ രക്ഷകരാകുന്നു. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തൻ്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. വിമര്‍ശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയില്‍ പോലും അദാനിയുടെ ഷെല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഷെല്‍ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലളിതമായ ചോദ്യങ്ങളാണ് താന്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് […]

അദാനി ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത പരിപാടിയുടെ അവാര്‍ഡ് നിരസിച്ച് എഴുത്തുകാരി; രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് ഒരിക്കലും പിന്നോട്ടില്ല;ദളിത് വനിതാ എഴുത്തുകാരി സുകീര്‍ത്തറാണി

സ്വന്തം ലേഖകൻ ചെന്നൈ: പരിപാടിയുടെ സ്പോണ്‍സര്‍ അദാനി ഗ്രൂപ്പ് ആയതിന് പിന്നാലെ അവാര്‍ഡ് നിരസിച്ച്‌ സുപ്രസിദ്ധ ദളിത് എഴുത്തുകാരി സുകീര്‍ത്തറാണി രംഗത്ത്.തമിഴ് എഴുത്തുകാരില്‍ ഏറെ പ്രശസ്തി നേടിയ എഴുത്തുകാരിക്ക് നല്‍കിയ ദേവി അവാര്‍ഡാണ് സുകീര്‍ത്തറാണി നിരസിച്ചത്. അദാനി ഗ്രൂപ്പ് സ്പോണ്‍സര്‍ ആയ പരിപാടിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നത് ആശയപരമായി തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് നിരസിക്കല്‍. ദളിത് വനിതാ അവകാശങ്ങളെ വ്യക്തമാക്കുന്ന എഴുത്തുകളിലൂടെ ഏറെ പ്രസിദ്ധയാണ് സുകീര്‍ത്തറാണി. സുകീര്‍ത്തറാണി അടക്കം 12 വനിതകള്‍ക്കായിരുന്നു അവാര്‍ഡ് നിശ്ചയിച്ചത്. തങ്ങുടെ പ്രവർത്തന മേഖലയിലെ മികവിനെ മാനിച്ചായിരുന്നു തീരുമാനം. […]

ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്; ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് പതിനൊന്നാം സ്ഥാനത്തേക്ക് വീണു

സ്വന്തം ലേഖകൻ ന്യൂഡൽഹി:ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്തായി.ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് അദാനിയുടെ സ്ഥാനം പിന്നോട്ട് പോയത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന നിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് പതിനൊന്നാം സ്ഥാനത്തേക്കാണ് അദാനി എത്തിയത്.മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറിന്‍റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് […]