video
play-sharp-fill

ഏറ്റുമാനൂര്‍ താര ഹോട്ടലിലെ ഗുണ്ടാ ആക്രമണം ; അക്രമിയെ സാഹസികമായി പിടികൂടി പൊലീസ് ; പിടിയിലായത് എക്‌സൈസിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ കൊടും ക്രിമിനൽ

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ആക്രമണം നടത്തിയ ആളെ പിടികൂടി പൊലീസ്. ക്രിസ്റ്റി എന്ന ആളാണ് പിടിയിലായത്. എക്‌സൈസിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ ഇയാളെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്. ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഏറ്റുമാനൂര്‍ സി.ഐ. എ.അന്‍സാരി, ഗാന്ധിനഗര്‍ സി.ഐ. രാജേഷ്‌കുമാര്‍, ഏറ്റുമാനൂര്‍ എസ്.ഐ. മനു വി.നായര്‍, ഗാന്ധിനഗര്‍ എസ്.ഐ. പ്രശോഭ്, ഏറ്റുമാനൂര്‍ അഡീഷണല്‍ എസ്.ഐ. പത്മകുമാര്‍, സക്വാഡ് അംഗം സാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ […]

ശസ്ത്രക്രിയയ്ക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചു വിറ്റു; കോട്ടയം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ജീവനക്കാരി പിടിയില്‍

സ്വന്തം ലേഖകന്‍ ഗാന്ധിനഗര്‍: ശസ്ത്രക്രിയക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചുവിറ്റ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരി പിടിയില്‍. അസ്ഥിരോഗ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗിക്ക് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൈ മരവിപ്പിക്കാനുള്ള മരുന്ന് കുറിച്ച് നല്‍കി. മോര്‍ച്ചറി ഗെയിറ്റിന് എതിര്‍ഭാഗത്തെ മെഡിക്കല്‍ ഷോപ്പില്‍നിന്നും രോഗിയുടെ ബന്ധുക്കള്‍ മരുന്ന് വാങ്ങി. ശസ്ത്രക്രിയ തിയറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് ജീവനക്കാരിയെ ഏല്‍പ്പിച്ചു. എന്നാല്‍ മരുന്നിന്റെ ഒപ്പം ബില്ല് കൂടി തരാന്‍ ഇവര്‍ ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കള്‍ അത് ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷേ, ശസ്ത്രക്രിയയ്ക്ക് […]