” പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്”..! നടൻ അശ്വിൻ ജോസ് വിവാഹിതനായി..! വധു അടൂർ സ്വദേശിനി ഫേബ
സ്വന്തം ലേഖകൻ നടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫേബ ജോൺസൺ ആണ് വധു. ബുധനാഴ്ചയായിരുന്നു ഇവരുടെ വിവാഹം. 11 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒന്നായത്.തിരുവല്ല സ്വദേശിയാണ് അശ്വിന്‍. അശ്വിൻ തന്നെയാണ് വിവാഹവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നു അങ്ങനെ ഒഫീഷ്യലി ഫെബ എന്റെ ഭാര്യ ആയി ഞാൻ അവളുടെ ഭർത്താവും- എന്ന കുറിപ്പിലാണ് താരം വിവാഹചിത്രം പങ്കുവച്ചത്. നടി ഗൗരി ജി. കിഷന്‍, സംവിധായകന്‍ ജോണി ആന്റണി ഉള്‍പ്പെടെ സുഹൃത്തുക്കളും […]