play-sharp-fill

അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യ! എലിവിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് രാസ പരിശോധനാ ഫലം ; അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കാസര്‍കോട്: അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്. എലിവിഷം അകത്ത് ചെന്നാണ് അഞ്ജുശ്രീയുടെ മരണമെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിക്കുന്നു. അഞ്ജുശ്രീയുടെ മരണം […]

സുഹൃത്തിന്റെ മരണം താങ്ങാനായില്ല ; പുതുവത്സര ദിനത്തിൽ അഞ്ജുശ്രീ കഴിച്ചത് കൂടിയ അളവിൽ എലിവിഷം ; രാസപരിശോധനാഫലം പുറത്ത്

സ്വന്തം ലേഖകൻ കാസര്‍കോട്: കാസര്‍കോട് സ്വദേശിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണത്തിൽ രാസപരിശോധനാഫലം പുറത്ത്.കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ ചെന്നതാണ് മരണത്തിന് കാരണമായത്. കോഴിക്കോട് റീജണല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം ഉള്ളിൽ ചെന്നത് കണ്ടെത്തിയത്. പത്തൊന്പതുകാരിയുടെ മരണം ഭക്ഷ്യവിഷബാധയല്ല വിഷം ഉള്ളില്‍ ചെന്നായിരുന്നു എന്നാണ് നേരത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷാംശം കരളിനെ ബാധിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന സൂചനകൾ പോലീസ് നൽകിയിരുന്നു . വിഷം അകത്തുചെന്ന് പെണ്‍കുട്ടിയുടെ കരളിനും […]