വാളയാർകേസ് ; ദരിദ്രരും ദളിതരുമായ പെൺകുട്ടികളെ ഓർത്തു മുതലക്കണ്ണീർ ഒഴുക്കുന്നതിനോടൊപ്പം കുറ്റവിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു, സി.പി. എമ്മിനെയും സർക്കാരിനെയും പരിഹസിച്ച് അഡ്വ. ജയശങ്കർ
തിരുവനന്തപുരം: വാളയാറിൽ ലൈംഗിക പീഡനത്തെ തുടർന്ന് എട്ടും പതിനൊന്നും വയസുള്ള രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തിൽ വൻ പ്രതിഷേധമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉയർന്നുവരുന്നത്. . പ്രതികളെ രക്ഷപ്പെടുത്തുന്നതിന് ഭരണ പാർട്ടിയിലെ നേതാക്കൾ ശ്രമിച്ചെന്ന് പെൺകുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ ഏറെ കുരുക്കിലായിരിക്കുകയാണ് സി.പി.എം. ഇതോടെ പ്രതികളെ വെറുതെവിടാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് സമൂഹത്തിന് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിതാ വാളയാർ കേസിലെ രാഷ്ട്രീയ ഇടപെടലിൽ സി.പി.എമ്മിനെയും സർക്കാരിനെയും പരിഹസിച്ച് അഡ്വ.ജയശങ്കർ […]