
‘ലേഡി അക്ഷയ് കുമാർ’ എന്ന് വിളിക്കുന്നതിൽ പ്രതികരണവുമായി ബോളിവുഡ് നടി തപ്സി പന്നു. അക്ഷയ് കുമാറിന്‍റെയും തപ്സി പന്നുവിന്‍റെയും കരിയർ ഗ്രാഫ് ഒരുപോലെയാണെന്ന് ചൂണ്ടിക്കാണിച്ച് ചിലർ തപ്സിയെ ‘ലേഡി അക്ഷയ് കുമാർ’ എന്ന് വിളിക്കാറുണ്ട്. എന്നാൽ അക്ഷയ് കുമാറിന്‍റെയും തന്‍റെയും പ്രതിഫലത്തിൽ വലിയ വ്യത്യാസമുളളതിനാൽ അഭിനന്ദനം സ്വീകരിക്കാൻ കഴിയില്ലെന്ന് തപ്സി പന്നു പറഞ്ഞു.
അനുരാഗ് കശ്യപിന്‍റെ ‘ദോ ബാര’യുടെ പ്രമോഷന്‍റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“അദ്ദേഹത്തിന്റെയും എന്‍റെയും പ്രതിഫലം ഒരുപോലെയാണെങ്കിൽ, ഞാൻ സന്തോഷത്തോടെ ഈ അഭിനന്ദനം സ്വീകരിക്കും. എന്നാൽ അങ്ങനെയല്ല, അതിനാൽ അതുവരെ അങ്ങനെ വിളിക്കരുത്. അക്ഷയ് കുമാർ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന, ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നയാളാണ്. എനിക്ക് അത്രയും വലിയ പ്രതിഫലമില്ല,” തപ്സി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group