
തന്റെ സെക്സ് വീഡിയോ ഉണ്ടെങ്കില്‍ എല്ലാവരും കാണണം..!!”ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞ് “; “തന്റെ ബാത്റൂമിലോ കിടപ്പ് മുറിയിലോ ഡ്രസിങ് റൂമിലോ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയോ എന്നറിയില്ല “; പ്രതികരിച്ച് സ്വപ്ന സുരേഷ്; മറുപടിയുമായി ഷാജ് കിരണ്‍
സ്വന്തം ലേഖിക
കൊച്ചി: സ്വപ്നയുടെ സെക്സ് വിഡിയോ ഉണ്ടെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഷാജ് കിരണ്‍.
സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നെന്നും ഷാജ് വെളിപ്പെടുത്തുന്നു.
ഷാജ് കിരണുമായുള്ള .ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് .നല്‍കിയ പ്രതികരണത്തിലായിരുന്നു ഷാജിന്റെ വെളിപ്പെടുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 70 ദിവസമായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ വിളിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ഷാജ് കിരണ്‍. സ്വപ്നയെ പിടിക്കുമ്പോള്‍ തന്നെയും പ്രതിയാക്കുമോ എന്ന് പേടിയുണ്ടായിരുന്നുവെന്നും ഷാജ് കിരണ്‍ വ്യക്തമാക്കി. അതുകൊണ്ടാണ് സ്വപ്നയുടെ പ്രശ്നത്തില്‍ ഇടപെട്ടത്. സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഞാനും പെടില്ലേ? ഇത്രനാളും താന്‍ വിളിച്ചുെകാണ്ടിരുന്നതല്ലെയെന്നും ഷാജ് കിരണ്‍ പറഞ്ഞു.
”ഒരു കുഞ്ഞിനു വേണ്ടിയാണ് സ്വപ്നയ്‌ക്കൊപ്പം നിന്നത്. ഇപ്പോള്‍ ഞാന്‍ 90 ലക്ഷം രൂപയുടെ കടക്കാരനാണ്. സുഹൃത്തിന്റെ സഹായത്തോടെയാണ് ഈ മാസത്തെ വാടക പോലും കൊടുത്തത്. വലിയ ഫണ്ട് കൈകാര്യം ചെയ്യുന്ന ആളല്ല ഞാന്‍. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എനിക്ക് അറിയില്ല. ജീവിതത്തില്‍ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല. സ്വപ്ന പറയുന്നത് കള്ളമാണ്’- ഷാജ് കിരണ്‍ പറഞ്ഞു.
തന്റെ അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് സ്വപ്ന സുരേഷ് മറുപടി നല്‍കിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്നും അത്തരമൊരു വീഡിയോ ഉണ്ടെങ്കില്‍ എല്ലാവരും അത് കാണണമെന്നും ശരിയാണോ എന്നന്വേഷിക്കണമെന്നും സ്വപ്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തുവിടുന്നതിന് മുൻപായിരുന്നു സ്വപ്നയുടെ പ്രതികരണം.
‘മാധ്യമ പ്രവര്‍ത്തകരോടെല്ലാം എന്റെ സെക്സ് വീഡിയോസിനെക്കുറിച്ച് ഷാജ് കിരണ്‍ പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്റൂമിലോ കിടപ്പ് മുറിയിലോ ഡ്രസിങ് റൂമിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ച് എടുത്തോ എന്നറിയില്ല. അതില്‍ എനിക്കൊന്നും ചെയ്യാനും പറ്റില്ല. എല്ലാവരും പറയുന്നതുപോലെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊന്നും ഞാന്‍ പറയുന്നില്ല. ആരും എന്നെ സഹായിക്കാന്‍ പോകുന്നില്ല’, സ്വപ്ന പറഞ്ഞു.
‘ഇനി ഷാജ് പറയുന്നത് പോലെ. അങ്ങനെയൊരു സെക്സ് വീഡിയോ ഉണ്ടെങ്കില്‍ ദയവായി എല്ലാവരും അത് കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 100 ശതമാനം കണ്ടുകഴിഞ്ഞിട്ട് അത് ശരിയാണോ അല്ലയോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കിലോ എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ഒരുപെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യേണ്ടത്’, സ്വപ്ന പറഞ്ഞു.
“മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവു പുറത്തുവിടുന്നത്. മൊഴിയില്‍ ഉറച്ചുനിന്നാല്‍ ജയിലില്‍ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി’ പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന ആരോപിച്ചു. ഷാജ് കിരണുമായി നടത്തിയ ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം പുറത്തുവിടാനായി മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് മാധ്യമങ്ങളെ കാണാനെത്തിയതായിരുന്നു സ്വപ്ന.
ഷാജ് കിരണിന്റെ ഭീഷണി മാനസികമായി തളര്‍ത്തിയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. വീണ്ടും തടവറയിലിടുമെന്നായിരുന്നു ഒരു ഭീഷണി. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്ത് ഉള്‍പ്പെടെ പലരെയും തള്ളിപ്പറഞ്ഞെന്നും സ്വപ്ന പറഞ്ഞു.