
സ്വന്തം ലേഖിക
കൊച്ചി: കെ.ടി.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു.
കെ.ടി.ജലീലും പൊലീസും ചേര്‍ന്നുണ്ടാക്കിയതാണ് ഗൂഢാലോചന കേസെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ജലീല്‍ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് കോടതിയില്‍ മൊഴി നല്‍കിയതിലുള്ള വിരോധമാണ് കേസിന് പിന്നിലെന്നും സ്വപ്ന ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ ഭീഷണിപ്പെടുത്തുകയും രഹസ്യമൊഴിയിലെ വസ്തുത പുറത്ത് വരുന്നത് തടയുകയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നിലെ ലക്ഷ്യമെന്നും സ്വപ്‍ന ഹര്‍ജിയില്‍ പറയുന്നു. പൊലീസും ഗൂഢാലോചനയുടെ ഭാഗമായി. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും സ്വപ്‍ന വ്യക്തമാക്കി.
പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, കെ.ടി.ജലീല്‍ നളിനി നെറ്റോ, എം.ശിവശങ്കര്‍ എന്നിവരടക്കം കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിരവധി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സ്വപ്‍ന വ്യക്തമാക്കി.