video
play-sharp-fill

ശിവശങ്കറുമായി തനിക്ക് ഉണ്ടായിരുന്നത് അതിവൈകാരിക ബന്ധം; തന്നെ വിളിച്ചിരുന്നത് പാര്‍വ്വതിയെന്ന്; ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ച  സ്നേഹപ്രകടനങ്ങൾ; ജയശങ്കര്‍ കൊല്ലാന്‍ ശ്രമിച്ചപ്പോൾ  അവന്റെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് ശിവശങ്കര്‍ ഉറപ്പു നല്‍കി; ‘ചതിയുടെ പത്മവ്യൂഹ’ത്തിലെ ഒമ്പതാം അധ്യായത്തില്‍ സ്വപ്നയുടെ തുറന്നെഴുത്ത്…!

ശിവശങ്കറുമായി തനിക്ക് ഉണ്ടായിരുന്നത് അതിവൈകാരിക ബന്ധം; തന്നെ വിളിച്ചിരുന്നത് പാര്‍വ്വതിയെന്ന്; ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ച സ്നേഹപ്രകടനങ്ങൾ; ജയശങ്കര്‍ കൊല്ലാന്‍ ശ്രമിച്ചപ്പോൾ അവന്റെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് ശിവശങ്കര്‍ ഉറപ്പു നല്‍കി; ‘ചതിയുടെ പത്മവ്യൂഹ’ത്തിലെ ഒമ്പതാം അധ്യായത്തില്‍ സ്വപ്നയുടെ തുറന്നെഴുത്ത്…!

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: എം ശിവശങ്കറുമായി തന്നിക്ക് ഉണ്ടായിരുന്നത് അതിവൈകാരിക ബന്ധമെന്ന് വെളിപ്പെടുത്തി ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ.

കോണ്‍സുലേറ്റ് വഴിയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശിവശങ്കര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് പയുന്നത്. ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒന്‍പതാം അധ്യായത്തിലാണ് ചതിക്കപ്പെട്ടുവെന്ന അവകാശവാദവുമായി സ്വപ്ന രംഗത്ത് വന്നിരിക്കുന്നത്. തന്നെ കൂടാതെ തന്റെ ചുറ്റും നില്‍ക്കുന്നവരുമായും ശിവശങ്കര്‍ ബന്ധമുണ്ടാക്കിയെന്നാണ് സ്വപ്‌ന വെളിപ്പെുടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൻ്റെ മുന്‍ ഭര്‍ത്താവ് ജയശങ്കര്‍, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കര്‍ ബന്ധമുണ്ടാക്കിയെടുത്തു. തന്നേയും മോളേയും കൊല്ലാന്‍ ശ്രമിച്ച ജയശങ്കറിനേയും ശിവശങ്കര്‍ ഇതിനായി ഒപ്പം നിന്നുവെന്നും അവര്‍ പറയുന്നു. അവനെ കളയരുത്, ഇനി ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും നല്‍കിയെന്നും സ്വപ്ന പറയുന്നു. തന്നെ ജയശങ്കര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്.

വീട്ടില്‍ ഇടയ്ക്ക് പാര്‍ട്ടികളും മറ്റും നടത്താറുണ്ടായിരുന്നു. അങ്ങനെ വൈകുന്നേരം ഒരു പാര്‍ട്ടി കഴിഞ്ഞ് ആള്‍ക്കാര്‍ പിരിയുന്നേയുള്ളൂ. വെള്ളമടിച്ച്‌ ഫിറ്റായി ജയശങ്കര്‍ മുകളിലത്തെ നിലയിലേയ്ക്ക് പോയി. അദ്ദേഹത്തിന്റെ കിടപ്പുമുറി അവിടെയാണ്. അവിടേക്ക് ഞാന്‍ പോകാറേയില്ല. മുറിയിലെത്തിയ ജയശങ്കര്‍ അവിടെ നിന്നുകൊണ്ടു എന്നെ വിളിച്ചു. എന്തിനാണ് വിളിക്കുന്നതെന്നറിയില്ല. ഏതായാലും എന്താന്നറിയാമെന്നു കരുതി ഞാന്‍ മുകളിലെത്തി. മുറിയില്‍ കയറി എന്താണ് കാര്യമെന്ന് തിരക്കി. ജയശങ്കര്‍ മേശവലിപ്പിലൊക്കെ എന്തൊക്കെയോ തിരയുന്നു.

എന്താ ഫോണ്‍ കാണാതെ പോയോ ഞാന്‍ തിരക്കി. പെട്ടെന്ന് അയാള്‍ തിരിഞ്ഞ് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി എന്നെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ്. ഞാന്‍ പിടഞ്ഞു നിരങ്ങി നീങ്ങുന്നതിനിടയില്‍ മേശ തട്ടിമറിഞ്ഞു. ശബ്ദം കേട്ട് മോള്‍ ഓടിക്കയറി വന്നു. എന്റെ അമ്മയെ തൊട്ടുപോകരുത് എന്നും പറഞ്ഞ് ബഹളമിട്ടു. ഞങ്ങള്‍ രണ്ടാളും മുറിക്കു പുറത്തിറങ്ങി മുറി പുറത്തുനിന്നും പൂട്ടി. അപ്പോഴും ഞാന്‍ ആദ്യം വിളിക്കുന്നത് ശിവശങ്കര്‍ സാറിനെയാണ്.- സ്വപ്ന എഴുതുന്നു.

ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ഉള്ളറകളിലേക്കും പുസ്തകത്തില്‍ സ്വപ്ന കടന്നു ചെല്ലുന്നുണ്ട്. എന്നെ പാര്‍വ്വതിയെന്നാണ് ശിവശങ്കര്‍ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാള്‍ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തില്‍ സ്വപ്ന പറയുന്നു. ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുമുണ്ട് പുസ്തകത്തില്‍.