മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളം; രഹസ്യചര്‍ച്ചയ്ക്ക് ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്; സിസിടിവി ദൃശ്യം പുറത്തുവിടൂ…..; പിണറായിയെ വെല്ലുവിളിച്ച്‌ സ്വപ്ന സുരേഷ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയില്‍ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ്.

പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലിഫ് ഹൗസില്‍ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച്‌ പോയിട്ടുണ്ട്. സി.സി.ടി വി ദൃശ്യങ്ങള്‍ പുറത്തു വിടൂ. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനല്‍ വഴി എന്തിനു കൊണ്ടുപോയി ? താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ? ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി നല്‍കിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു.

സ്പിംഗ്ളറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. എക്സോലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞു.