സര്‍വ്വേകല്ല് പിഴുതെറിഞ്ഞ ഫോട്ടോ പങ്കുവെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് എതിരെ കേസ്
സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂര്‍ മാടായിപ്പാറയില്‍ പിഴുതെറിഞ്ഞ സില്‍വര്‍ ലൈന്‍ സര്‍വ്വേകല്ലിന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരെ കേസെടുത്ത് പൊലീസ്.
ചെറുകുന്ന് മണ്ഡലം പ്രസിഡന്‍റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എത്ര കേസെടുത്താലും പോസ്റ്റ് പിന്‍വലിക്കില്ലെന്നും ഇതിന് പിന്നില്‍ സിപിഎം നേതൃത്വം ആണെന്നും രാഹുല്‍ പ്രതികരിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കല്ല് പിഴുതെറിഞ്ഞ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കെ റെയില്‍ അതിരടയാളക്കല്ല് പറിക്കാന്‍ വരുന്നവര്‍ സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഇന്നലെ പറഞ്ഞത്. സര്‍വ്വേ കല്ല് പറിച്ചെറിയാന്‍ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തൂയെന്ന് മാത്രമേ പറയാനുള്ളു എന്നായിരുന്നു ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
യുഡിഎഫ് ഭരണകാലത്ത് അവരുടെ മാനിഫെസ്റ്റോയില്‍ ഈ പദ്ധതി ഉണ്ടായിരുന്നു. അതിനാലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.