video
play-sharp-fill
കർ’നാടക’ത്തിൽ ബിജെപിക്ക് തിരിച്ചടി: ശനിയാഴ്ച വിശ്വാസവോട്ട്; ഒടുവിൽ കോൺഗ്രസിന്റെ പുഞ്ചിരി

കർ’നാടക’ത്തിൽ ബിജെപിക്ക് തിരിച്ചടി: ശനിയാഴ്ച വിശ്വാസവോട്ട്; ഒടുവിൽ കോൺഗ്രസിന്റെ പുഞ്ചിരി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കർണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കു നാളെ അന്ത്യമായേക്കും. സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ ബിജെപി മുഖ്യമന്ത്രി യദിയൂരപ്പ മേയ് 19 ശനിയാഴ്ച തന്നെ വിശ്വാസവോട്ട് തേടണമെന്ന കർശന നിർദേശമാണ് സുപ്രീം കോടതി നൽകിയത്. യദൂരിയപ്പ സർക്കാരിനു പതിനഞ്ച് ദിവസം സമയം നൽകിയ ഗവർണ്ണറുടെ തീരുമാനത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും വന്നിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലിനു ബിജെപി സർക്കാർ വിശ്വാസ വോട്ട് നേടണമെന്നാണ് സർക്കാർ അന്തിമ നിർദേശം നൽകിയിരിക്കുന്നത്.
ബിജെപിയെ സർക്കാരുണ്ടാക്കാൻ അനുവദിച്ച കർണാടക ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹർജിയിലാണ് ഇപ്പോൾ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. എന്നാൽ, യദൂരപ്പയുടെ സർക്കാരിനെ തിരഞ്ഞെടുത്ത ഗവർണറുടെനടപടി റദ്ദാക്കണമെന്ന കോൺഗ്രസ് വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമം സുപ്രീം കോടതി റദ്ദാക്കി. തിരക്കിട്ട്് എന്തിനാണ് ഇത്തരത്തിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് സിക്രി അധ്യക്ഷനായ മൂന്നംഗ ബഞ്ചിൽ ജസ്റ്റിസുമാരായ അശോക് ഭുഷണും, ബോഡ്‌ബെയുമാണ് ഉള്ളത്.
ശനിയാഴ്ച വിശ്വാസ വോട്ട് തെളിയിക്കാനുള്ള സുപ്രീം കോടതി നിർദേശത്തെ കോൺഗ്രസിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ് വി ഇതിനെ അനുകൂലിച്ചപ്പോൾ, കേന്ദ്ര സർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായി അറ്റോർണി ജനറൽ മുകുൾ റോത്ത്കി ഇതിനെ എതിർത്ത് രംഗത്ത് എത്തി. ഇതിനിടെ കോടതിയിൽ വാദത്തിനിടെ ബിജെപിയെ കോടതി വിമർശിച്ച് രംഗത്ത് എത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർക്ക് നൽകിയ കത്ത് ഹർജിക്കാർക്ക് ഹാജരാക്കാൻ ആയിരുന്നില്ല. ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാൻ കഴിയൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കത്ത് ഹാജരാക്കാൻ കേന്ദ്രസർക്കാരിൻറെ പ്രതിനിധിയായ അറ്റോണി ജനറൽ കെ കെ വേണുഗോപാലിനോടും ബിഎസ് യദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ഈ കത്ത് സുപ്രീം കോടതിയിൽ എത്തിച്ചെങ്കിലും കൃത്യമായ ഭൂരിപക്ഷമുണ്ടെന്നു വാദിച്ചു തെളിയിക്കാൻ ബിജെപിയ്ക്കു സാധിച്ചില്ല. ഇതേ തുടർന്നാണ് കോൺഗ്രസിനു അനുകൂലമായ വിധി ലഭിച്ചത്. കാർഷിക കടം എഴുതിത്തള്ളൽ, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, ആംഗ്ലോ ഇന്ത്യൻ എംഎൽഎയുടെ നാമനിർദ്ദേശം തുടങ്ങി യദ്യൂരപ്പ കൈക്കൊണ്ട തീരുമാനങ്ങൾ നിലനിൽക്കുമോയെന്നും കോടതിയിൽ വാദം ഉയർന്നിരുന്നു. കേസിൽ കക്ഷി ചേർന്ന മുതിർന്ന അഭിഭാഷകൻ രാംജെത് മലാനിയുടെ വാദങ്ങളും ബിജെപിയ്ക്കു എതിരായിരുന്നു.
രഹസ്യബാലറ്റിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചു. എന്നാൽ, വിശ്വാസ വോട്ടടെടുപ്പിനായി പ്രോട്ടൈം സ്പീക്കറെ നിയമിക്കാൻ കോടതി ഇടപെടമമെന്ന കോൺഗ്രസ് ആവശ്യം പക്ഷേ, കോടതി അംഗീകരിച്ചില്ല.