ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ ഭൂവുടമക്കെതിരെ കടുത്ത നടപടി

Spread the love

തിരുവനന്തപുരം: ആധാരം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാൽ കർശന നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം. ഇന്‍റേണൽ ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ കണ്ടെത്തിയ നഷ്ടത്തിന്‍റെ തുക ഭൂമിയുടെ ഉടമയിൽ നിന്ന് ഈടാക്കാനാണ് നീക്കം.

അടുത്ത മാസം മുതൽ രജിസ്റ്റർ ചെയ്ത ആധാറുകൾക്ക് ഇത് ബാധകമായിരിക്കും. പുതിയ വ്യവസ്ഥ അനുസരിച്ച് രജിസ്ട്രേഷൻ കഴിഞ്ഞ് 10 വർഷത്തിനുള്ളിൽ സ്റ്റാമ്പ് ഡ്യൂട്ടിയും മൂന്ന് വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ ഫീസും ഈടാക്കാം.

ഇതിനായി രജിസ്ട്രേഷൻ, കേരള സ്റ്റാമ്പ് ആക്ടുകൾ ഭേദഗതി ചെയ്തു. തുടർനടപടിയായി ഓഡിറ്റ് മാനുവൽ അംഗീകരിച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. ക്രമക്കേടുകൾ കണ്ടെത്താൻ ഓഡിറ്റ് ഊർജിതമാക്കും. വരുമാനനഷ്ടം കണ്ടെത്തിയാൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group