ഓരോ ഹര്‍ജികളായി പരിഗണിക്കാനാകില്ല’; വ്യക്തിഗത വിഷയങ്ങളില്‍ അതത് ഹൈക്കോടതികളെ സമീപിക്കണം; തെരുവുനായ വിഷയത്തില്‍ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡൽഹി: തെരുവുനായ വിഷയത്തില്‍ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി.

കേസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കും.
ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന നായ കടിയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവുനായ വിഷയത്തില്‍ ഒരോ ഹര്‍ജികളായി പരിഗണിക്കാനാകില്ലെന്നും വ്യക്തിഗത വിഷയങ്ങളില്‍ അതത് ഹൈക്കോടതികളെ സമീപിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിന് മേല്‍ എതിര്‍പ്പുള്ളവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.