തെരുവുനായയുടെ കടിയേറ്റ് ബൈക്ക് യാത്രികനടക്കം എട്ട് പേര്‍ക്ക് പരിക്ക്; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: മുക്കത്ത് തെരുവുനായയുടെ ആക്രമണം.

ബൈക്ക് യാത്രികനടക്കം എട്ട്
പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ആക്രമണം നടത്തിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച തെരുവുനായ മുക്കം ടൗണിലേക്കെത്തിയാണ് പലരെയും കടിച്ചത്.

മുക്കം കമ്മ്യൂണിററി ഹെല്‍ത്ത് സെന്‍ററിലും താമരശേരി താലൂക്ക് ആശുപത്രിയിലുമാണ് കടിയേറ്റവരെ ചികിത്സിച്ചത്. മാസങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
വൈകീട്ട് നോര്‍ത്ത് കാരശേരി ഭാഗത്തു കണ്ട നായയെ നാട്ടുകാരാണ് പിന്നീട് തല്ലിക്കൊന്നത്.