
ഏറ്റുമാനൂര്‍ പേരൂരില്‍ യുവതിയെ തെരുവുനായ ആക്രമിച്ചു; പരിക്കേറ്റ യുവതി ചികിത്സയിൽ; നായ ഇതിനോടകം ആക്രമിച്ചത് പത്ത് പേരെ
സ്വന്തം ലേഖിക
ഏറ്റുമാനൂര്‍: പേരൂരില്‍ യുവതിക്ക് നേരെ തെരുവുനായ ആക്രമണം.
പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ പറേക്കടവില്‍ പുത്തൂര്‍ ഭാഗത്ത് സ്‌കൂട്ടറില്‍ പാല്‍ വിതരണത്തിന് പോയ ലിയ എന്ന യുവതിയെയാണ് നായ ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറേക്കടവില്‍ മൂന്ന് വീട്ടുകാര്‍ ഭക്ഷണം നല്‍കി സംരക്ഷിക്കുന്ന തെരുവ് നായയാണ് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറുന്നത്. കുട്ടികള്‍ക്കും വാഹന യാത്രക്കാര്‍ക്കും സ്ഥിരം ഭീഷണിയാണ് ഈ നായ.
നായയ്ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ നായെ പൂട്ടിയിട്ട് വളര്‍ത്തണമെന്നും പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും വീട്ടുകാര്‍ തയാറായില്ലെന്ന് പരാതിയുണ്ട്. പലപ്പോഴായി പത്ത് യാത്രക്കാര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കുരച്ചുകൊണ്ട് നായ പിന്നാലെ എത്തുമ്പോള്‍ വാഹനം മറിഞ്ഞ് വീണും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ അജിശ്രീ മുരളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് പരാതി നല്‍കിയതിനെത്തുടര്‍ന്ന് നായയെ പൂട്ടിയിടാന്‍ ഏറ്റുമാനൂര്‍ പൊലീസ് നിര്‍ദേശിച്ചു.