എ.കെ.ജി സെന്‍റര്‍ ബോംബേറ്: തുടർ ആക്രമണങ്ങൾ തടയാന്‍ പൊലീസിന് ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ
തുടർ ആക്രമണങ്ങൾ തടയാൻ പൊലീസിന് ജാഗ്രത നിർദേശം നൽകി.
കെ.പി.സി.സി ഓഫിസായ ഇന്ദിരാഭവൻ്റെ സുരക്ഷ വർധിപ്പിച്ചു. സംസ്ഥാന വ്യാപകമായി വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി. പ്രസിഡൻ്റ് കെ സുധാകരൻ എന്നിവരുടെ സുരക്ഷ വർധിപ്പിച്ചു. ഇവരുടെ വീടുകൾക്കും സംരക്ഷണം ശക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ജില്ലയിൽ അധികസുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിച്ചു. അതേസമയം, ബോംബാക്രമണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി ഒരു മണിയോടെ ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.
സമഗ്രമായ അന്വേഷണത്തിനാണ് പൊലീസിന് നിർദേശം. പൊലീസ് കാവലുള്ള സമയത്തുണ്ടായ ആക്രമണം സുരക്ഷാവീഴ്‌ചയെന്ന വിമർശനം ഉയർന്നിട്ടുണ്ട്.