സംസ്ഥാനത്തെ പേവിഷ വാക്സീനുകള്‍ ഗുണവിലവാരമുള്ളത്; കുത്തിവെപ്പെടുത്തിട്ടും മരണത്തിന് കാരണം ആഴത്തിലേറ്റ മുറിവെന്ന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷ വാക്സീനുകള്‍ ഗുണവിലവാരമുളളതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച്‌ വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

വാക്സീനുകളുടെ ഗുണനിലവാരത്തെ കുറിച്ച്‌ പഠനം നടത്താന്‍ രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വാക്സീനെടുത്ത ശേഷവും പേവിഷബാധ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, സംസ്ഥാനത്ത് വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ്, ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നടന്ന 21 മരണങ്ങളില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി അന്വേഷണം നടത്തിയത്. 15 പേരാണ് പേവിഷബാധ കുത്തിവെപ്പ് എടുക്കാതെ മരിച്ചത്.

കുത്തിവെപ്പ് എടുത്ത ശേഷവും ആറ് പേര്‍ മരണത്തിന് കീഴടങ്ങി. വാക്സിനുകള്‍ ഗുണനിലവാരമുള്ളവയായിരുന്നു.

എന്നാല്‍ മരണകാരണമായത് ആഴത്തില്‍ കടിയേറ്റതും തലച്ചോറിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഗുരുതര കടിയേറ്റതുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.