video
play-sharp-fill

Saturday, May 17, 2025
HomeMainകിഫ്ബി-സാമൂഹ്യസുരക്ഷാ പെന്‍ഷനിൽ കേന്ദ്രത്തെ പിന്തുണച്ച് സംസ്ഥാന ധനകാര്യ സെക്രട്ടറി

കിഫ്ബി-സാമൂഹ്യസുരക്ഷാ പെന്‍ഷനിൽ കേന്ദ്രത്തെ പിന്തുണച്ച് സംസ്ഥാന ധനകാര്യ സെക്രട്ടറി

Spread the love

തിരുവനന്തപുരം: കിഫ്ബി-സാമൂഹിക സുരക്ഷാ പെൻഷൻ ബാധ്യതകൾ ബജറ്റിന്‍റെ ഭാഗമാക്കാനുള്ള കേന്ദ്ര നയത്തെ പിന്തുണച്ച് സംസ്ഥാന ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിംഗ് രംഗത്തെത്തി. അത്തരമൊരു ആവശ്യം ഉന്നയിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക സുതാര്യതയ്ക്കായി ബജറ്റിൽ ഉൾപ്പെടുത്തുന്നതാണ് നല്ലതെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രസിദ്ധീകരണമായ കേരള ഇക്കോണമിയിൽ കേന്ദ്രത്തെ പിന്തുണച്ച് രാജേഷ് കുമാർ സിംഗ് ലേഖനം എഴുതിയിട്ടുണ്ട്.

കേന്ദ്രത്തിന്‍റെ നിലപാട് സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നും സംസ്ഥാനം നിലപാടെടുക്കുമ്പോൾ, ധനകാര്യ സെക്രട്ടറി തന്നെ മറിച്ചുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാജേഷ് കുമാർ സിംഗ് വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രസംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ലേഖനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments