സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു: 3,904 പേര്‍ക്ക് രോഗം; 14 മരണം; കോട്ടയം ജില്ലയിൽ 414 പേർക്ക് രോഗബാധ
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്.
ഇന്ന് 3,904 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കോവിഡ് മൂലം 14 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരു മരണവും സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂര്‍ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂര്‍ 70, കാസര്‍കോട് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നാല് പേരും കോഴിക്കോടും പാലക്കാടും മൂന്ന് പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ ഒരോ മരണം വീതവുമാണ് സ്ഥിരീകരിച്ചത്.
കേരളത്തിലെ കോവിഡ് കണക്കില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണ്‍ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം. പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം.