play-sharp-fill
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; കൂടുതല്‍ രോഗികൾ തിരുവനന്തപുരത്ത്; മരണ നിരക്കില്‍ മാറ്റമില്ല

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; കൂടുതല്‍ രോഗികൾ തിരുവനന്തപുരത്ത്; മരണ നിരക്കില്‍ മാറ്റമില്ല

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3599 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്താണ്.
943 കേസുകള്‍. എറണാകുളത്ത് 844 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 കോവിഡ് മരണവും സ്ഥിരീകരിച്ചു. കൊല്ലത്താണ് കൂടുതല്‍ മരണം (5). കോട്ടയം (3), തിരുവനന്തപുരം (3), മലപ്പുറം (2), എറണാകുളം (1). തുടരെ രണ്ടാം ദിവസവും സംസ്ഥാനത്ത് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്

തിരുവനന്തപുരം (943), കൊല്ലം (336) , പത്തനംതിട്ട (212), ഇടുക്കി (60), കോട്ടയം (394), ആലപ്പുഴ (199), എറണാകുളം (844), തൃശ്ശൂര്‍ (151), പാലക്കാട് (101), മലപ്പുറം (78), കോഴിക്കോട് (175), വയനാട് (31), കണ്ണൂര്‍ (54), കാസര്‍കോട് (21).

ഇന്നലെ 3,904 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14 മരണവും സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തായിരുന്നു ഇന്നലെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.