video
play-sharp-fill

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ഇന്നലെ 2,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22,000 കടന്ന് ആക്ടീവ് കേസുകൾ; കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ഇന്നലെ 2,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22,000 കടന്ന് ആക്ടീവ് കേസുകൾ; കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു.

ഇന്നലെ 2,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 16.08 ശതമാനമാണ്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

574 പേര്‍ക്കാണ് വൈറസ് ബാധ. രണ്ടാമത് കൂടുതല്‍ രോഗികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 22,000 കടന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 15 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം 13000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍.

നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 72, 474 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി, മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതാണ് കണക്കില്‍ പ്രതിഫലിക്കുന്നത്. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.71 ശതമാനമാണ്.