” ചീര തിന്നാറുണ്ടോ, കാബേജ് തിന്നാറുണ്ടോ…. അതൊക്കെ പച്ചക്കറികളാണെങ്കില്‍, കഞ്ചാവ് പിന്നെ എന്താണ് സാറേ? അതും ഭൂമിയില്‍ വിത്ത് വീണ് മുളച്ചുവരുന്ന ചെടിയാണ്….! സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച കേസില്‍ വ്ളോഗര്‍ എക്സൈസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്ത കേസില്‍ വ്‌ളോഗര്‍ അറസ്റ്റില്‍.

മട്ടാഞ്ചേരി പുത്തന്‍ പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അ​ഗസ്റ്റിന്‍ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കില്‍ കഞ്ചാവും പച്ചക്കറിയാണെന്നാണ് ഇയാള്‍ എക്സൈസിനോട് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” ചീര തിന്നാറുണ്ടോ, കാബേജ് തിന്നാറുണ്ടോ. അതൊക്കെ പച്ചക്കറികളാണെങ്കില്‍, കഞ്ചാവ് പിന്നെ എന്താണ് സാറേ? അതും ഭൂമിയില്‍ വിത്ത് വീണ് മുളച്ചുവരുന്ന ചെടിയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മരിക്കുന്നതുവരെ ഇത് ഉപയോഗിക്കും”-എന്നാണ് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്.

നമുക്ക് ഇവിടെ നിയമമുണ്ടെന്നും കഞ്ചാവ് ഉപയോഗിക്കാന്‍ പാടില്ലെന്നും എക്‌സൈസ് വ്യക്തമാക്കിയപ്പോള്‍, സിഗരറ്റ് വലിക്കാമോയെന്നായിരുന്നു ഇയാളുടെ മറുചോദ്യം. സോഷ്യല്‍ മീഡിയയിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഇയാള്‍ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

പൊകയടിക്കുകയാണ് എന്നുപറഞ്ഞാണ് വ്‌ളോഗര്‍ സംസാരിച്ചുതുടങ്ങുന്നത്. എന്താ ചെയ്യുന്നതെന്ന് ഇയാള്‍ ചോദിക്കുമ്പോള്‍ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

സാധനം ഒന്നും കിട്ടാനില്ലെന്ന് പെണ്‍കുട്ടി പരിഭവം പറയുമ്പോള്‍ ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ എന്നാണ് ഇയാള്‍ ചോദിക്കുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് എക്സൈസ് വ്ളോഗറെ അറസ്റ്റ് ചെയ്തത്.