play-sharp-fill
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട  കാമുകനെ കാണാന്‍ പയ്യന്നൂരില്‍ യുവതി എത്തിയത് അര്‍ദ്ധരാത്രി; വിളിച്ചിട്ടും ഫോണെടുക്കാതെ കാമുകന്‍; ഒടുവിൽ  പെരുവഴിയിലായ തൃശൂര്‍ സ്വദേശിനിക്ക് രക്ഷകരായത് പൊലീസും…..!

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ പയ്യന്നൂരില്‍ യുവതി എത്തിയത് അര്‍ദ്ധരാത്രി; വിളിച്ചിട്ടും ഫോണെടുക്കാതെ കാമുകന്‍; ഒടുവിൽ പെരുവഴിയിലായ തൃശൂര്‍ സ്വദേശിനിക്ക് രക്ഷകരായത് പൊലീസും…..!

സ്വന്തം ലേഖിക

കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ പയ്യന്നൂരിലെത്തിയ യുവതി പെരുവഴിയിലായി.

തൃശൂര്‍ മഹിളാമന്ദിരത്തില്‍ താമസിക്കുന്ന യുവതിയാണ് കാമുകനായ പയ്യന്നൂരിലെ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ തേടിയെത്തിയത്.
രാത്രി 12 മണിയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ 19 വയസുകാരി ഇവിടെ നിന്നും വട്ടംകറങ്ങുന്നതു കണ്ട് റെയില്‍വേ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ രാത്രി പന്ത്രണ്ടോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് സ്റ്റേഷന്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തൃശ്ശൂരിലെ മഹിളാ മന്ദിരത്തില്‍ താമസിച്ച്‌ ബിരുദ പഠനം നടത്തിവരുന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞത്.

പയ്യന്നൂര്‍ കണ്ടോത്തെ ഹോട്ടല്‍ തൊഴിലാളിയായ കാമുകന്‍ സ്റ്റേഷനിലെത്താമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് പലവട്ടം ഫോണില്‍ വിളിച്ചിട്ടും ഇയാളെ കാണാതെ വിഷമിക്കുന്നതിനിടയിലാണ് സ്റ്റേഷന്‍ അധികൃതര്‍ യുവതിയെ കണ്ടെത്തിയത്.

പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ മഹിളാ മന്ദിരം അധികൃതര്‍ പയ്യന്നൂരിലെത്തി പെൺകുട്ടിയെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു.