എസ്‌എന്‍ഡിപി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്ക് ജപ്തി നോട്ടീസ്; പത്ത് ദിവസത്തിനകം കുടിശിക അടയ്ക്കാൻ നിർദേശം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: എസ്‌എന്‍ഡിപി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് ചെങ്ങന്നൂര്‍ യൂണിയന് കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്ക് ജപ്തി നോട്ടീസ്.

പത്ത് ദിവസത്തിനകം കുടിശിക അടക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
റവന്യൂ റിക്കവറി നടപടികള്‍ തുടങ്ങിയതോടെ മക്കള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വായപ് പോലും എടുക്കാന്‍ കഴിയാതെ ദുരിതത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂര്‍ പെരിങ്ങാലിപ്പുറത്തെ വീട്ടമ്മയാണ് ഉഷ. തൊഴിലുറപ്പ് ജോലി. 2014 ല്‍ എസ്‌എന്‍ഡിപിയുടെ മൈക്രോഫൈനാന്‍സ് തട്ടിപ്പിന് ഉഷ അംഗമായ യൂണിറ്റും ഇരയായി. വായ്പയെടുത്തത് ഏഴ് ലക്ഷം രൂപ. എസ് എന്‍ ഡി പി യോഗത്തിന്‍റെ നിര്‍ദേശപ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ വായ്പാ തുക മുഴുവന്‍ ചെങ്ങന്നൂര്‍ യൂണിയന്‍ ഓഫീസില്‍ അടച്ചതാണ്. പക്ഷെ 2017ല്‍ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ പത്ത് ശതമാനം പോലും ബാങ്കിലടക്കാതെ യൂണിയന്‍ നേതാക്കള്‍ തട്ടിയെടുത്തതായി മനസ്സിലായത്.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കവേയാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചതിനാല്‍ എംഎസ് സി നഴ്സിംഗിന് പ്രവേശനം നേടിയ മകള്‍ക്കായി വിദ്യാഭ്യാസ വായ്പ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉഷ

ചെങ്ങന്നൂര്‍ യൂണിയനില്‍ മാത്രം നടന്നത് അഞ്ചരക്കോടി രൂപയുടെ തട്ടിപ്പാണ്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒന്നാംപ്രതിയായാണ് കേസ്. വായ്പയെടുത്തവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ യോഗനേതൃത്വവും കൈയൊഴിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.