play-sharp-fill
സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 25 മുതൽ 29 വരെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 25 മുതൽ 29 വരെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: “ആസാദി കാ അമൃത് മഹോത്സവ് ” ഭാഗമായി ദേശവ്യാപകമായി കേന്ദ്ര സങ്കേതിക വിദ്യാഭ്യാസ വകുപ്പും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഇന്നവേഷൻ നിലവിലുള്ള വിവിധ സ്ഥാപനങ്ങളിലെ ഇന്നവേഷൻ സെന്ററുകളും സംയുക്തമായി സംഘടിപ്പിക്കുണ അഖിലേന്ത്യാ ഫിനാലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ആഗസ്റ്റ് 25 മുതൽ 25 വരെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജിൽ നടക്കും.


ഉദ്ഘാടന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിക്കും. ഹാർഡ് വെയർ നോഡൽ സെന്ററായ അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന ഉദ്ഘാടനം ഗോവാ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിക്കും,ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് , പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്ബ് എന്നിവർ പ്രസംഗിക്കും.

കേന്ദ്ര വിദ്യാഭ്യാസ സാങ്കേതിക ഇന്നവേഷൻ സെല്ലിൽ നടക്കുന്ന ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ധർമ്മേന്ദ്രപ്രദാൻ നിർവ്വഹിക്കും. എ ഐ സി റ്റി ഇ ചെയർമാൻ അനിൽ സഹസ്രാബ്ദെ , പ്രസിസ്റ്റന്റ് സപ്ലൈസ് ഫൗണ്ടർ ആൻഡ് ചെയർമാൻ ഡോ. ആനന്ദ് ദേശ്പാണ്ഡെ , എ ഐ സി റ്റി ഇ വൈസ് ചെയർമാൻ പ്രൊഫ. എം.പി. പൂന എന്നിവർ സംസാരിക്കും.

സ്മാർട്ട് ഓട്ടോമേഷൻ, ഫിറ്റ്നസ് ആൻഡ് സ്പോർട്സ്, പാരമ്പര്യവും സംസ്കാരികവും, ആരോഗ്യം, കൃഷി, സ്മാർട്ട് വെഹിക്കിൾ, റോബോർട്ട് ആൻഡ് ഡ്രോൺസ്, ക്ലീൻ ആൻഡ് ഗ്രീൻ ടെക്നോളജി, റിന്യൂവൽ ആൻഡ് സ സ്റ്റൈനബിൾ എനർജി, ബ്ലോക്ക് ചെയിൻ ആന്റ് സൈബർ സെക്യൂരിറ്റി, ദുരന്തനിവാരണം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 സംഘടിപ്പിച്ചിട്ടുള്ളത്.

പത്രസമ്മേളനത്തിൽ റവ.ഡോ. മാത്യു പായിക്കാട്ട് , ഡോ. ലില്ലിക്കുട്ടി ജേക്കബ്ബ്, ഫാ. ജീൻസ് അറയ്ക്കപറമ്പിൽ എന്നിവർ പങ്കെടുത്തു.