video
play-sharp-fill
കോട്ടയത്തെ ആകാശപാത നിര്‍മാണം; തുരങ്കം വയ്ക്കുന്നത് സിപിഎം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ആകാശപാതയുടെ ചുവട്ടിൽ ജൂലൈ ആറിന് ഉപവാസമിരിക്കും..!    ആകാശപാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം ജനകീയ മാര്‍ച്ചും ജൂലൈ 6ന് …!  ആകാശപാത ജനങ്ങൾക്ക് ഭീഷണി; പണി പൂർത്തീകരിച്ച് തുറന്നുകൊടുക്കുകയോ പൊളിച്ചുകളയുകയോ ചെയ്യണമെന്ന് തേർഡ് ഐ ന്യൂസിന്റെ ഹർജിയിൻ മേൽ ഹൈക്കോടതി വിധി പറയാനിരിക്കേ കോട്ടയം നഗരത്തിൽ രാഷ്ട്രീയപോര്..!

കോട്ടയത്തെ ആകാശപാത നിര്‍മാണം; തുരങ്കം വയ്ക്കുന്നത് സിപിഎം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ആകാശപാതയുടെ ചുവട്ടിൽ ജൂലൈ ആറിന് ഉപവാസമിരിക്കും..! ആകാശപാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം ജനകീയ മാര്‍ച്ചും ജൂലൈ 6ന് …! ആകാശപാത ജനങ്ങൾക്ക് ഭീഷണി; പണി പൂർത്തീകരിച്ച് തുറന്നുകൊടുക്കുകയോ പൊളിച്ചുകളയുകയോ ചെയ്യണമെന്ന് തേർഡ് ഐ ന്യൂസിന്റെ ഹർജിയിൻ മേൽ ഹൈക്കോടതി വിധി പറയാനിരിക്കേ കോട്ടയം നഗരത്തിൽ രാഷ്ട്രീയപോര്..!

കോട്ടയം: ആകാശപാതയുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലേക്ക്.

കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആകാശപാതയുടെ ചുവട്ടിൽ ജൂലൈ ആറിന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഉപവാസ സമരം നടത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎ മാരായ രമേശ് ചെന്നിത്തല, പിജെ ജോസഫ്, ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ് എന്നിവരും , ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അടക്കമുള്ള യുഡിഎഫ് നേതാക്കളും ഉപവാസത്തിൽ പങ്കെടുക്കും

ആകാശപാതയ്ക്കനുവദിച്ച പണം ഇപ്പോഴും ഖജനാവിലുണ്ടെന്നും ആകാശപാത പറ്റില്ലെന്ന് പറയാനുള്ള കാരണം വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. തന്നോടു സിപിഎം 10 ചോദ്യങ്ങള്‍ ചോദിച്ചതിന് മറുപടി പറയേണ്ട കാര്യമില്ല. ആദ്യം പദ്ധതി പൂര്‍ത്തിയാക്കട്ടെ. അതിനു ശേഷമാകാം മറുപടിയെന്നും തിരുവഞ്ചൂർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

**ആകാശപാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം ജനകീയ മാര്‍ച്ചും ജൂലൈ 6 ന്**

കോട്ടയം: നഗരത്തില്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന ആകാശപാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ മാര്‍ച്ചും ജൂലൈ 6ന് നടക്കും വൈകുന്നേരം അഞ്ചിന് നടക്കുന്ന മാര്‍ച്ച്‌ ജില്ലാ സെക്രട്ടറി എ.വി. റസല്‍ ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പിടിപ്പുകേടുമൂലം കോട്ടയത്തിനു നാണക്കേടായി നില്‍ക്കുന്ന ഉരുക്കു റൗണ്ടുകള്‍ ജനങ്ങളില്‍ ഭീതിയുയര്‍ത്തുകയാണ്.

വര്‍ഷങ്ങളായുള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കാത്ത എംഎല്‍എ, ആകാശപാത പണിതീരാത്തതിന്‍റെ കുറ്റം സിപിഎമ്മിന്‍റെ തലയില്‍ കെട്ടിവച്ച്‌ രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. എംഎല്‍എയോടു 15 ചോദ്യങ്ങളുയര്‍ത്തിയാണ് ജനകീയ മാര്‍ച്ച്‌ നടത്തുന്നത്.

ഒൻപത് വർഷമായി കോട്ടയം നഗരമധ്യത്തിൽ പകുതി പണിത് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നിൽക്കുന്ന ആകാശപാത ഒന്നുകിൽ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കുകയോ അല്ലങ്കിൽ പൊളിച്ച് കളയുകയോ ചെയ്യണമെന്ന അവശ്യമുന്നയിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ
എ.കെ ശ്രീകുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

സംസ്ഥാന സർക്കാരിനേയും റോഡ് സേഫ്റ്റി അതോറിറ്റിയേയും, ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കിയാണ് ശ്രീകുമാർ ഹർജി നൽകിയിക്കുന്നത്.

2015 ൽ 2:10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാൻ ആവശ്യമായ സ്ഥലമില്ലന്ന് ഇവർ മറുപടി നൽകി.

ഇതേ തുടർന്നാണ് സർക്കാരിനേയും, റോഡ് സേഫ്റ്റി അതോറിറ്റിയേയും കോട്ടയം ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കി ശ്രീകുമാർ ഹൈക്കോടതിൽ ഹർജി നൽകിയത്.

കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധകൃഷ്ണനും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.

ഈ ഹർജിയിൻ മേൽ വിധി വരാനിരിക്കേയാണ് ആകാശപാതയുടെ പേരിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും , തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും നിയമസഭയിൽ കൊമ്പ് കോർത്തത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും സിപിഎമ്മും കോട്ടയത്ത് പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്