
സഹോദരിയുടെ മരണ വാർത്ത അറിഞ്ഞ് യാത്ര പുറപ്പെട്ടത് മരണത്തിലേക്ക്; ദേഹാസാസ്ഥ്യം അനുഭവപ്പെട്ട സഹോദരനും മരിച്ചു; മരിച്ചത് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികൾ
സ്വന്തം ലേഖിക
ആലപ്പുഴ: സഹോദരി മരിച്ച വിവരം അറിഞ്ഞ് യാത്ര തിരിച്ച സഹോദരനും മരിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡ് പൊന്നാട് നരിയനയില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരന്‍ പൊന്നാട് നടുവത്തേഴത്ത് പുത്തന്‍പറമ്പില്‍ ഹംസ (73) എന്നിവരാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സീനത്ത് മരിച്ചത്. വിവരമറിഞ്ഞ് ഹംസ കുടുംബത്തോടൊപ്പം സീനത്തിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ ദേഹാസാസ്ഥ്യം ഉണ്ടാവുകയും പുലര്‍ച്ചെ 12.30 ഓടെ അദ്ദേഹവും മരണപ്പെടുകയായിരുന്നു.
ഹംസ വീടിനോട് ചേര്‍ന്ന് ചായക്കട നടത്തുകയായിരുന്നു. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്.
സീനത്തിന്റെ മക്കള്‍: ഹന്നത്ത്, നുസ്രത്ത്. മരുമക്കള്‍: അന്‍സര്‍, മന്‍സൂര്‍. ആസിയ ബീവിയാണ് ഹംസയുടെ ഭാര്യ. മക്കള്‍: നജുമുദ്ദീന്‍, അന്‍സാരി, പരേതയായ നജ്മ. മരുമക്കള്‍: നിഷ, ഷഹീറ, ഷംസുദ്ദീന്‍. സീനത്തിന്റെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 നും ഹംസയുടെത് 11 നും പൊന്നാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടന്നു.