വിടപറഞ്ഞ് എസ്.​ഐ എ ​സു​രേ​ഷ്​ കു​മാ​ർ; പൊലീസിന് നഷ്ടമായത് സ്വന്തം ഗായകനെ

വിടപറഞ്ഞ് എസ്.​ഐ എ ​സു​രേ​ഷ്​ കു​മാ​ർ; പൊലീസിന് നഷ്ടമായത് സ്വന്തം ഗായകനെ

സ്വന്തം ലേഖിക

കൊ​ല്ലം: വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ല്‍​ നി​ന്ന്​ ഡ്യൂ​ട്ടി​ക്കാ​യി പു​റ​പ്പെ​ട്ട​താണ് കൊ​ല്ലം ഈ​സ്റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ എ​സ്.​ഐ എ ​സു​രേ​ഷ്​ കു​മാ​ർ.

പക്ഷെ ആ യാത്ര അ​വ​സാ​ന യാ​ത്ര​യാ​യത്തോടെ പൊ​ലീ​സി​ന്​ ന​ഷ്ട​മാ​യ​ത്​ സ്വ​ന്തം ഗാ​യ​ക​നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാ​ട്ടു​ക​ള്‍ പാ​ടി ഏ​വ​രു​ടെ​യും മ​നം ക​വ​ര്‍​ന്നി​രു​ന്ന സു​രേ​ഷ്​ കു​മാ​റി​ന്‍റെ വി​ളി​പ്പേ​ര്​ ത​ന്നെ ഗാ​യ​ക​ന്‍ എ​ന്നാ​യി​രു​ന്നു.

1994ല്‍ ​സ​ര്‍​വീസി​ല്‍ ക​യ​റി​യ​തോ​ടെ പൊ​ലീ​സ്​ ഗാ​ന​മേ​ള ട്രൂ​പ്പി​ലെ പ്ര​ധാ​ന ഗാ​യ​ക​നാ​യി. കൊ​ല്ലം ഈ​സ്റ്റി​ല്‍ പി.​ആ​ര്‍.​ഒ ആ​യി​രു​ന്ന സു​രേ​ഷ്​ കു​മാ​ര്‍ വെ​സ്റ്റ്, ട്രാ​ഫി​ക്​ സ്​​റ്റേ​ഷ​നു​ക​ളി​ലും ഏ​റെ​ക്കാ​ലം പ്ര​വ​ര്‍​ത്തി​ച്ചു.

ഒ​രു വ​ര്‍​ഷം മു​ൻപാണ്​​ എ​സ്.​ഐ​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​ത്.

ഏ​റ്റ​വും ഒ​ടു​വി​ല്‍ ഡി​സം​ബ​ര്‍ 28ന്​ ​ച​വ​റ പ​രി​മ​ണ​ത്ത്​ പൊ​ലീ​സ്​ പെ​ന്‍​ഷ​നേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ്​ സ​ദ​സ്സി​ന്​ ഗാ​ന​വി​രു​ന്നൊ​രു​ക്കി​യ ‘ഗാ​യ​ക​ന്‍’ അ​വ​സാ​ന​മാ​യി പാടിയത്.