
സ്വന്തം ലേഖിക
ആലപ്പുഴ: അരൂര്‍ ചന്തിരൂരിലെ പ്രീമിയര്‍ സീഫുഡ് കമ്പനിയില്‍ തീപിടുത്തം.
തീ വ്യാപിച്ചത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് തീപടര്‍ന്നത്. ആളപായമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാക്ടറിക്ക് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീപിടുത്തതിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം പൂർണമായി കത്തിനശിച്ചു.
ചേര്‍ത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തല്‍.
നിലവിൽ സമീപത്തേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്.



