എൻ്റെ ഏറ്റവും വലിയ മോഹമായിരുന്നു അത്; എന്നാൽ അമ്മ അതിന് നോ പറഞ്ഞു….! ജീവിതത്തിലെടുത്ത നിർണ്ണായക തീരുമാനങ്ങൾ വെളിപ്പെടുത്തി നടി ശോഭന…..

എൻ്റെ ഏറ്റവും വലിയ മോഹമായിരുന്നു അത്; എന്നാൽ അമ്മ അതിന് നോ പറഞ്ഞു….! ജീവിതത്തിലെടുത്ത നിർണ്ണായക തീരുമാനങ്ങൾ വെളിപ്പെടുത്തി നടി ശോഭന…..

സ്വന്തം ലേഖിക

കോട്ടയം: മലയാളികളുടെ എറെ പ്രിയപ്പെട്ട താരമാണ് ശോഭന.

നിരവധി ആരാധകരെ സ്വന്തമാക്കിയ എവർഗ്രീൻ നായിക എന്ന് തന്നെ ശോഭനയെ വിളിക്കാവുന്നതാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം വാർത്തകൾ ഒന്നും തന്നെ ശോഭന തുറന്നു പറഞ്ഞിട്ടില്ല എന്നതാണ് സത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശോഭനയെ കുറിച്ചുള്ള ചില പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശോഭന തന്നെ തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ഇത്.

താൻ അഭിനയിച്ച ചില സിനിമകളെക്കുറിച്ച് ഒക്കെ തന്നെ വിശദമായി സംസാരിക്കുന്നുണ്ട് ശോഭന. മലയാളത്തിൽ തനിക്ക് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്. ഹിന്ദിയിൽ ഒന്നും സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട് പോലുമില്ല എന്നതാണ് സത്യം.

ഹിന്ദിയിൽ മാധുരി ദീക്ഷിത് ചെയ്തതു പോലെയുള്ള സിനിമകൾ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അമ്മ അങ്ങനെയുള്ള അവസരങ്ങൾ വന്നപ്പോൾ നോ പറഞ്ഞു, അതിന് കാരണം ആ സമയത്ത് മലയാള സിനിമകൾ ഒരുപാട് തനിക്ക് ഉണ്ടായിരുന്നു അത് ഉപേക്ഷിച്ചു പോകാൻ സാധിച്ചിരുന്നില്ല.

തമിഴിൽ തന്റെ ചില ചിത്രങ്ങളൊക്കെ പരാജയം നേരിടുകയായിരുന്നു ചെയ്തത്. എന്നാൽ ഒരിക്കൽ പോലും തനിക്ക് പണം സമ്പാദിക്കണം എന്നോ വീടുകൾ വയ്ക്കണമെന്നോ ഒന്നും ആഗ്രഹം തോന്നിയിരുന്നില്ല.

സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതിനു സംവിധായകർ ഒന്നും തന്നെ അന്ന് സമ്മതിച്ചതുമില്ല. ഓരോ ഇന്റർവ്യൂകളിലൊക്കെ പോകുന്ന സമയത്ത് പലപ്പോഴും താൻ ആഗ്രഹിക്കുന്നത് ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാവരുത് എന്നാണ് ഇന്റർവ്യൂന് കയറുന്നതിനു മുൻപ് തന്നെ അവരോട് ഇക്കാര്യം പറയുകയും ചെയ്യും.

എന്നാൽ ഇന്റർവ്യൂനു ശേഷം ഇവർ ഇതേ ചോദ്യം തന്നെ ചോദിക്കും. എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് എന്നൊക്കെ ചോദിക്കും, എന്നിട്ട് അവർ തന്നെ പറയും എന്തെങ്കിലും പറയുവമ്മ ഈ ന്യൂസ് ആരെങ്കിലും വായിക്കേണ്ട..? ഞങ്ങൾക്കും കാശ് വേണ്ടേയെന്നൊക്കെ. അതുകൊണ്ടു തന്നെ മറുപടി പറയും.

ഇപ്പോൾ താനും തോന്നിയതു പോലെയാണ് ഓരോ അഭിമുഖങ്ങളിലും സംസാരിക്കുന്നത് എന്നാണ് താരം തുറന്നു പറഞ്ഞത്. അപ്പോൾ മനസ്സിൽ തോന്നുന്നത് എന്തോ അതാണ് സംസാരിക്കാറുള്ളത്.