video
play-sharp-fill

വിമാനത്തിന്റെ കോക്‌പിറ്റിൽ കയറാൻ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; വിനയായത് സംശയാസ്പദ പെരുമാറ്റം; നടനെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു

വിമാനത്തിന്റെ കോക്‌പിറ്റിൽ കയറാൻ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; വിനയായത് സംശയാസ്പദ പെരുമാറ്റം; നടനെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

ദുബായ്: ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നിറക്കി വിട്ടു.

ഇന്നു ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ ഐ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്തിനകത്ത് ഒാടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു.

വിമാനത്താവള പൊലീസ് വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്കു ശേഷമായിരിക്കും തുടർ നടപടികൾ. ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്.