
സ്വന്തം ലേഖിക
ദുബായ്: വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന് ഷൈന്‍ ടോം ചാക്കോയെ വൈദ്യ പരിശോധനകള്‍ക്ക് ശേഷം ദുബായ് വിമാനത്താവളത്തില്‍ നിന്ന് വിട്ടയച്ചു.
നേരത്തെ വിമാനത്തില്‍ നിന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയ ഷൈന്‍ ടോം ചാക്കോയെ വൈദ്യ പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കൊപ്പമാണ് വിട്ടയച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷൈന്‍ ദുബായില്‍ എത്തിയത്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് കോക്ക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെ വിമാനത്തില്‍ നാട്ടിലേക്ക് അയച്ച ശേഷം ഷൈനിനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം താരത്തെ പിടിച്ചുവച്ചു.
വിമാനത്താവളത്തില്‍ നിന്ന് ഷൈനിനെ വിട്ടയച്ചെങ്കിലും അധികൃതരുടെ അടുത്ത നടപടി എന്താകും എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ 934 ഡ്രീം ലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്ര നിശ്ചയിച്ചിരുന്നത്.
സംശയാസ്പദമായ പെരുമാറ്റമാണ് ഷൈനിന് വിനയായത്.