സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കുകയും സാമ്പത്തിക സുരക്ഷിതത്വവുമുണ്ടാക്കാൻ റീച്ച് വേൾഡ് വൈഡ്; ഷീ ഓട്ടോ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ടയിൽ രണ്ട് പേർക്ക് ഓട്ടോറിക്ഷകൾ നൽകി
സ്വന്തം ലേഖകൻ
കോട്ടയം: സ്ത്രീ ശക്തീകരണ പദ്ധതിയായ ഷീ ഓട്ടോ പദ്ധതിയുടെ ഭാഗമായി
കോട്ടയം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ടയിൽ രണ്ട് പേർക്ക് ഓട്ടോറിക്ഷകൾ നൽകി.
പദ്ധതിയിലൂടെ നൽകുന്ന അഞ്ചാമത്തെ ഓട്ടോറിക്ഷ തിരുവല്ലയിൽ എംഎൽഎ മാത്യു ടി തോമസ് സ്മിതമോൾക്ക് നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവ് ഉപേക്ഷിച്ച സ്മിതമോൾ ബന്ധുക്കളോടൊപ്പം ആണ് താമസിക്കുന്നത്. പച്ചക്കറികൾ വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാന മാർഗം ആണ് സ്മിതമോൾക്കുള്ളത്.
സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളെ ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ റീച്ച് വേൾഡ് വൈഡ് ഒരുക്കുന്ന പദ്ധതിയാണ് ഷി ഓട്ടോ പദ്ധതി.
സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും യാത്രക്കാരായ സ്ത്രീകൾക്ക് ഭയരഹിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ് ഷി ഓട്ടോ പ്രൊജക്റ്റ് ലക്ഷ്യം വെയ്ക്കുന്നത്.
Third Eye News Live
0