‘അതൊരു പ്രണയവിവാഹമായിരുന്നു, പിന്നീട് കുടുംബിനിയായി മാറി, 12 വര്‍ഷങ്ങള്‍ക്കു ശേഷം പിരിഞ്ഞു…. എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യ അല്ല നീ എന്നൊക്കെ കേള്‍ക്കേണ്ടി വന്നത് വലിയ സങ്കടം ഉണ്ടാക്കി.. ; ജീവിതം തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന നടി ശാന്തികൃഷ്ണ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ഇപ്പോഴിതാ സിനിമാ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ച്‌ നടി കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താന്‍ ഒരു നടിയായിരുന്നു എന്ന് മക്കള്‍ക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് താരം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തൊക്കെ പോകുമ്പോള്‍ പലരും വന്നു ശാന്തികൃഷ്ണ അല്ലേ എന്ന് ചോദിച്ച്‌ ഫോട്ടോ എടുക്കുമായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നത് എന്ന് മക്കള്‍ സംശയിക്കും ആയിരുന്നു. പിന്നീടാണ് നടിയാണ് എന്ന വിവരം അവര്‍ അറിയുന്നത്.

മകന് അഭിനയം ഒക്കെ ഇഷ്ടമാണ്. അതൊരു പ്രണയവിവാഹമായിരുന്നു . പിന്നീട് കുടുംബിനിയായി മാറി. ഇതിനിടെയാണ് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറിയതും ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായി തുടങ്ങിയതും.

അങ്ങനെ 12 വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പിരിഞ്ഞു. എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യ അല്ല നീ എന്നൊക്കെ കേള്‍ക്കേണ്ടി വന്നത് വലിയ സങ്കടം ഉണ്ടാക്കി. അവര്‍ കൂട്ടിച്ചേര്‍ത്തു.