ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നു; ബിപി നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമം തുടരുന്നു; സാമൂഹിക പ്രവര്‍ത്തകന്‍ ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് ​ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ ശങ്കു ടി ദാസ് ചികിത്സയുമായി നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന്
മെഡിക്കല്‍ ബുള്ളറ്റിന്‍.

നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശങ്കു ടി ദാസിന്റെ ബിപി നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമം ശക്തമായി തുടരുകയാണ്. ഓക്സിജന്‍ നില തടസ്സമില്ലാതെ കൊണ്ടുപോകുവാനായി വെൻ്റിലേറ്റര്‍ സപ്പോര്‍ട്ടും നല്‍കിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റീനല്‍ റിപ്ലേസ്മെന്റ് തെറാപ്പിയും തുടരുന്നുണ്ട്. നിലവില്‍ ചികിത്സയുമായി ശങ്കു ടി ദാസ് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തരണം ചെയ്യേണ്ടതുണ്ട്. അതിനായി ഒക്സിജന്‍ സ്വീകരിക്കാന്‍ തടസ്സമില്ലാതെ മുന്നോട്ട് പോകാന്‍ അദ്ദേഹത്തെ എക്മോയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.