ഇത്രയും പേടിയാണെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത്….! എന്നും ചില്ലുകൂട്ടില്‍ ഇരിക്കാമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പിൽ

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ഇത്രയും പേടിയാണെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.

എന്നും ചില്ലുകൂട്ടില്‍ കയറി ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞേ മതിയാകൂ. മുഖ്യമന്ത്രി കള്ളമാണ് പറയുന്നത്. കറുത്ത വസ്ത്രവും മാസ്ക്കും അണിഞ്ഞ് പ്രവേശനം നല്‍കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണിയുന്നതെന്തെന്ന് സംസ്ഥാനം തീരുമാനിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് കറുപ്പിൻ്റെ മാത്രം കാര്യമല്ല, കള്ളക്കടത്തിൻ്റെ കാര്യമാണ്. എന്തണിഞ്ഞാലും പ്രതിഷേധങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
കറുത്ത ഷര്‍ട്ടിട്ട് പൊലീസ് സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെല്‍ഫി എടുത്തും പ്രതിഷേധിച്ചു.