video
play-sharp-fill

അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി;  തിരുവനന്തപുരം സ്വദേശിയ്ക്ക് 25 വര്‍ഷം  കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി

അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; തിരുവനന്തപുരം സ്വദേശിയ്ക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി.

ചെറിയതുറ ഫിഷര്‍മാന്‍ കോളനി പുതുവല്‍പ്പുത്തന്‍ വീട്ടില്‍ മുത്തപ്പന് (35) ആണ് കോടതി ശിക്ഷ വിധിച്ചത്. അസം സ്വദേശിയായ ബാലനെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴ തുക ഇരയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയില്‍ പറയുന്നു.

അസമില്‍ നിന്ന് നിര്‍മാണതൊഴിലിനായി എത്തിയ കുടുംബം വലിയതുറയില്‍ താമസമാക്കുകയായിരുന്നു. 2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തായി കളിക്കുകയായിരുന്ന കുട്ടിയെ പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടി വീട്ടില്‍ വിവരമറിയിക്കുകയും അന്നുതന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതി റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയില്‍ നിന്ന് കുറച്ചിട്ടുണ്ട്.