ഏഴ് വയസുള്ള ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കി; മുത്തച്ഛന് 73 വര്‍ഷം തടവും 1,60,000 രൂപ പിഴയും ശിക്ഷ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: ഏഴ് വയസുള്ള ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ 64 വയസ്സുകാരനായ മുത്തച്ഛന് 73 വര്‍ഷം തടവ് ശിക്ഷ.

പ്രതി ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും കെട്ടിവെയ്ക്കണം. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി വര്‍ഗീസിൻ്റേതാണ് വിധി. 2019 ല്‍ മുരക്കാശ്ശേരി പൊലീസ് അതിര്‍ത്തിയിലാണ് കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മുത്തശ്ശിയാണ് കൃത്യം നേരില്‍ കണ്ടത്. തുടർന്ന് ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത്, അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യുഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 12 പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയായ പിതാവിനെ രക്ഷിക്കാന്‍ കൃത്യത്തിനിരയായ കുട്ടിയുടെ പിതാവ് വിചാരണാ വേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു എന്ന സവിശേഷതയും കേസിനുണ്ട്.

വിവിധ വകുപ്പുകളിലായി 73 വര്‍ഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച്‌ 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

പ്രതിയില്‍ നിന്നും ഈടാക്കുന്ന പിഴതുക പൂര്‍ണമായും കുട്ടിയുടെ പുനരധിവാസത്തിന് നല്‍കുവാനും കൂടാതെ അൻപതിനായിരം രൂപ വിക്റ്റിം കോമ്പന്‍സേഷനില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് നല്‍കുവാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചതായും വിധിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സനീഷ് എസ് എസ് ഹാജരായി.