പതിനേഴുകാരിയെയും, കൂട്ടുകാരിയെയും പിന്തുടര്‍ന്ന് അശ്ലീല വര്‍ത്തമാനവും ചേഷ്ടകളും; പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: പതിനേഴുകാരിയെയും, കൂട്ടുകാരിയയെയും നിരന്തരം പിന്തുടര്‍ന്ന് അശ്ലീല വര്‍ത്തമാനങ്ങളും ചേഷ്ടകളും കാണിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

തൃശ്ശൂര്‍ ചാലക്കുടി കൊച്ചുകടവ് സ്വദേശി മൂലമ്പിള്ളി വീട്ടില്‍ സഹീറിനെയാണ് (41) പെരുമ്പാവൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പതിനേഴുകാരിയെയും, കൂട്ടുകാരിയെയും പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ പ്രതി സ്കൂട്ടറില്‍ പിന്തുടര്‍ന്ന് ചെന്ന് അശ്ലീല വര്‍ത്തമാനങ്ങളും ചേഷ്ടകളും കാണിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത പെരുമ്പാവൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

കൃത്യത്തിന് ഉപയോഗിച്ച ആക്ടീവ സ്കൂട്ടര്‍ പ്രതിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്.