video
play-sharp-fill

മദ്രസയില്‍ വച്ച്‌ പതിനൊന്ന്  വയസ്സുകാരനെ  പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; അധ്യാപകന് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

മദ്രസയില്‍ വച്ച്‌ പതിനൊന്ന് വയസ്സുകാരനെ പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; അധ്യാപകന് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: പതിനൊന്ന് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവ്.

നെല്ലിക്കുഴി സ്വദേശി അലിയാറിനെ ആണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി വി സതീഷ് ശിക്ഷിച്ചത്.
പല വകുപ്പുകളിലായി പോക്സോ കുറ്റം തെളിഞ്ഞതോടെ 20 വര്‍ഷം ശിക്ഷ ഇയാള്‍ ഒരുമിച്ച്‌ അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജനുവരിയിലാണ് മദ്രസയിലെ മുറിയില്‍ വെച്ച്‌ കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. 2020 ജനുവരി 19നാണ് സംഭവം. മറ്റ് കുട്ടികള്‍ ക്ലാസ് വിട്ട് പോയ ശേഷം പതിനൊന്നുകാരനെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ വീട്ടിലേക്ക് നല്‍കി അശ്ലീല ദൃശ്യങ്ങള്‍ കാണിക്കാനും ഇയാള്‍ ശ്രമിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അധികാരപദവിയിലിരുന്നുള്ള പീഡനം, 12 വയസ്സില്‍ താഴെ ഉള്ള പീഡനം എന്നീ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് 67 വര്‍ഷത്തെ ശിക്ഷ.
പീഡിപ്പിക്കപ്പെട്ട കുട്ടി അദ്ധ്യാപകര്‍ വഴി ചൈല്‍ഡ് ലൈനിനെ അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.