video
play-sharp-fill

ഉഭയസമ്മത ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയാല്‍ ബലാത്സംഗക്കേസെടുക്കാനാകില്ല: ഹൈക്കോടതി

ഉഭയസമ്മത ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയാല്‍ ബലാത്സംഗക്കേസെടുക്കാനാകില്ല: ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി.

മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയൂ എന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ഉത്തരവിലുളളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നാരോപിച്ച്‌ കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഈ പരാമര്‍ശങ്ങള്‍.

കഴിഞ്ഞ ജൂണില്‍ സമാനമായ മറ്റൊരു ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ജാമ്യാപേക്ഷയില്‍ പുറപ്പെടുവിച്ചിരുന്നു.