
ബസ്സിനുള്ളിൽ വെച്ച് യുവതിക്കുനേരെ ലൈംഗികാതിക്രമം; കുലശേഖരമംഗലം സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: ബസ്സിനുള്ളില്‍ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു.
കുലശേഖരമംഗലം ചെമ്മനാകരീ ഭാഗത്ത് ചുണ്ടങ്ങാത്തറ വീട്ടിൽ വി.കെ മോഹനൻ മകൻ ഷാനിമോൻ സി.എം(42) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ്സിനുള്ളിൽ വച്ച് ഇയാൾ യുവതിയോട് ലൈംഗികാതിക്രമം നടത്തുകയും യുവതി ബഹളം വെച്ചതിനെ തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.
പാലാ സ്റ്റേഷന്‍ എസ്.ഐ രാജു സി വി, ഷാജി കുര്യാക്കോസ് , എ.എസ്.ഐ. ഷാജു മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Third Eye News Live
0