play-sharp-fill
പൈകയിൽ സ്കൂട്ടറിൽ നിന്നും ഒരു ലക്ഷം രൂപ   മോഷ്ടിച്ച കേസ്;  കുപ്രസിദ്ധ മോഷ്ടാവ് പാലാ പോലീസിൻ്റെ പിടിയിൽ; വീഡിയോ കാണാം

പൈകയിൽ സ്കൂട്ടറിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ച കേസ്; കുപ്രസിദ്ധ മോഷ്ടാവ് പാലാ പോലീസിൻ്റെ പിടിയിൽ; വീഡിയോ കാണാം

സ്വന്തം ലേഖിക

പാലാ: സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ പട്ടിക്കാട് പൂവം ചിറ ഭാഗത്ത് ചാലിയിൽ വീട്ടിൽ മാർക്കോസ് മകൻ റോയിച്ചൻ (47) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ പൈക സ്വദേശിയായ ജോസഫ് എന്നയാൾ കഴിഞ്ഞദിവസം മകളുടെ വിവാഹ ആവശ്യത്തിനായി ബാങ്കിൽ നിന്നും പിൻവലിച്ച ഒരു ലക്ഷം രൂപ തന്റെ സ്കൂട്ടറിനുള്ളിൽ വയ്ക്കുകയും, തുടർന്ന് പൈക ബി.എസ്.എന്‍.എല്‍ ഓഫീസിന് മുൻവശം വാഹനം പാർക്ക് ചെയ്തതിനുശേഷം മാറിയ സമയത്ത് റോയ് പണം മോഷ്ട്ടിച്ച് കടന്നു കളയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ജോസഫ് ബാങ്കിൽ നിന്നും പണം പിന്‍വലിച്ചത് മുതൽ പ്രതിയായ റോയിച്ചൻ ജോസഫിന്റെ പുറകെ സ്കൂട്ടറിൽ പിന്‍തുടരുന്ന ദൃശ്യവും, പൈക ബി.എസ്.എൻ.എൽ. ഓഫീസിന്റെ മുൻവശം പാർക്ക് ചെയ്ത ജോസഫിന്റെ സ്കൂട്ടറിൽ നിന്നും പണം എടുക്കുന്ന ദൃശ്യവും കണ്ടെത്തി.

മോഷണത്തിന് ശേഷം പ്രതി രാമപുരത്തുള്ള ബാങ്കിൽ എത്തി തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി . തുടർന്ന് അന്വേഷണസംഘം ഇയാളെ തൃശൂരിൽ നിന്നും പിടികൂടുകയായിരുന്നു.

ഇയാളെ തിരിച്ചറിയുന്നതിനുവേണ്ടി 72 ഓളം സി സി ടി വി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. പ്രതിക്ക് ആലത്തൂര്‍,നെന്മാറ,അങ്കമാലി എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട് .

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു.കെ തോമസ്, സി.പി.ഓ മാരായ ജസ്റ്റിൻ, ജോഷി മാത്യു, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.