സ്‌കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുത്: നിര്‍ദ്ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി
സ്വന്തം ലേഖിക
തിരുവനന്തപുരം: സ്‌കൂളുകളില്‍ ക്ലാസ് സമയത്ത് കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി.
പല സ്ഥലങ്ങളിലും ചടങ്ങിന് ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടു നിര്‍ത്താറുണ്ട്. ഇനി മുതല്‍ സ്‌കൂളുകളില്‍ അങ്ങനെ ഒരു പരിപാടിയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കേരള ടീച്ചേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് സ്‌കൂളുകള്‍ അടച്ച സാഹചര്യത്തിലാണ് വിക്ടേഴ്‌സ് ചാനലിലൂടെ ഡിജിറ്റല്‍ ക്ലാസ് ആരംഭിച്ചത്. ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസം സംബന്ധിച്ച് വിപ്ലവകരമായ തീരുമാനമായിരുന്നു അത്.
ശീലമില്ലാത്ത പലതിലൂടെയും കടന്നുപോയിട്ടും ഒരു മുറുമുറുപ്പ് പോലും ഇല്ലാതെ അധ്യാപകര്‍ ഈ പ്രക്രിയയുടെ ഭാഗമായി നിന്നു.
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് പുതിയ രീതികളെ ഒരു എതിര്‍പ്പുമില്ലാതെ പഠിച്ചെടുത്തവരാണ് അധ്യാപകര്‍. ഇക്കാര്യത്തില്‍ അഭിമാനമുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.