
സ്വന്തം ലേഖകൻ
കൊച്ചി; സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.
വാരിക്കാട്ട് പുതുശേരിക്കൽ ഷാനി ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീൻ സ്റ്റാൾ ഉടമയായ പ്രതി രാവിലെ സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പിന്നാലെ സ്കൂട്ടറിൽ പോകുന്ന ഷാനിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഇത് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പൊലീസ് പുറത്തുവിടുകയും ചെയ്തു. തുടർന്നാണ് അറസ്റ്റു ചെയ്തത്.