ഒന്നാം നിലയിലേക്ക് കോണിപ്പടിയില്ലാതെ സ്‌കൂള്‍ കെട്ടിടം; നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്; നിര്‍മ്മാണം വേഗത്തിൽ പൂര്‍ത്തിയാക്കി വിവാദം അവസാനിപ്പിക്കാൻ അധികൃതർ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: ഒന്നാം നിലയിലേക്ക് കോണിപ്പടിയില്ലാതെ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയതിന് പിന്നാലെ നടപടി.

നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചതായി ചോക്കാട് പഞ്ചായത്ത് സെക്രട്ടറി, തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോക്കാട് പഞ്ചായത്തിലെ കാളികാവ് മാളിയേക്കല്‍ ജി.യു.പി സ്കൂളിലെ കോണിയില്ലാത്ത ഇരുനില കെട്ടിടം വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംസ്ഥാന ചീഫ് എഞ്ചിനീയറും വിശദീകരണം തേടിയത്.

കെട്ടിടത്തിന്‍റെ കോണിപ്പടി നിര്‍മണത്തിന് ടെന്‍ഡര്‍ നടപടികള്‍ നേരത്തെ തന്നെ തുടങ്ങിയതായും ഉടന്‍ പരിഹരിക്കാനാകുമെന്നുമാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കാളികാവ് ബ്ലോക്ക് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച്‌ സംസ്ഥാന ചീഫ് എഞ്ചിനീയര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. ഫണ്ടിന്‍റെ അഭാവമാണ് കോണി നിര്‍മാണം രണ്ടാം ഘട്ടത്തിലേക്ക് മാറ്റിയതെന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയടക്കം വാദം.

നാട്ടുകാര്‍ പിരിവെടുത്ത് നല്‍കിയതുള്‍പ്പെടെ 9 ലക്ഷം രൂപ ചെലവിട്ടാണ് ഒരു വര്‍ഷം മുൻപ് വിവാദ കെട്ടിടം നിര്‍മിച്ചത്.

നിലവിൽ വേഗത്തില്‍ കോണിപ്പടി നിര്‍മാണം പൂര്‍ത്തിയാക്കി വിവാദം അവസാനിപ്പിക്കാനാണ് അധികൃതരുടെ ശ്രമം.