ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല. ജീവിക്കുകയാണ്. മനുഷ്യൻ കാണേണ്ട സിനിമ’, തരുൺ മൂർത്തി ചിത്രം ‘സൗദി വെള്ളക്ക’യെ പ്രശംസിച്ച് മുന്‍ മന്ത്രി എം എം മണി

Spread the love

തരുൺ മൂർത്തി ചിത്രം ‘സൗദി വെള്ളക്ക’യെ പ്രശംസിച്ച് മുന്‍ മന്ത്രി എം എം മണി. മനുഷ്യൻ കാണേണ്ട സിനിമയാണിത് എന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് എം എം മണി സിനിമയെ പ്രശംസിച്ചെത്തിയത്. ‘ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല. ജീവിക്കുകയാണ്. മനുഷ്യൻ കാണേണ്ട സിനിമ’, എം എം മണി കുറിച്ചു

video
play-sharp-fill

നേരത്തെ ശബരീനാഥൻ എംഎൽഎയും ചിത്രത്തെ പ്രശംസിച്ചെത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ‘സൗദി വെള്ളക്ക’ എന്നും ഇന്ത്യയുടെ ഓസ്കാർ അവാർഡുകൾക്കുള്ള പരിഗണന പട്ടികയിൽ ഈ കൊച്ചു ചിത്രമുണ്ടാകും എന്നാണ് തന്റെ പ്രതീക്ഷയെന്നും ശബരീനാഥന്‍ പറഞ്ഞു.

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. സൗദി വെള്ളക്കയുടെ തിരക്കഥയും തരുൺ മൂർത്തിയുടെ സംവിധാന മികവുമാണ് സിനിമയുടെ പ്രധാന പ്ലസ് പോയന്റായി പ്രേക്ഷകർ പറയുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായ ആയിഷ റാവുത്തറിനെ അവതരിപ്പിച്ച ദേവി വർമ്മയ്ക്ക് വലിയ അഭിനന്ദനം തന്നെ ലഭിക്കുന്നുണ്ട്. ഒപ്പം മറ്റ് അഭിനേതാക്കളുടെ പ്രകടനത്തിനും കാസ്റ്റിങ്ങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.സോഷ്യല്‍ ഡ്രാമ വിഭാ​ഗത്തിലുള്ള ചിത്രമാണ് സൗദി വെള്ളക്ക. ലുക്മാൻ, ബിനു പപ്പു, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരും ചിത്രത്തിലുണ്ട്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group