play-sharp-fill
തരൂര്‍-ഖാര്‍ഗെ പോരാട്ടം കനക്കുന്നു; പാര്‍ട്ടിയെ നയിക്കാന്‍ മാര്‍ഗ്ഗ രേഖയുമായി ശശി തരൂരിന്റെ പത്രികാ സമര്‍പ്പണം; അഞ്ച് സെറ്റ് പത്രികയില്‍ ഒപ്പിട്ടത് അൻപത് പേര്‍; യുവാക്കളേയും സ്ത്രീകളേയും പ്രൊഫഷണലുകളേയും നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് തരൂർ…

തരൂര്‍-ഖാര്‍ഗെ പോരാട്ടം കനക്കുന്നു; പാര്‍ട്ടിയെ നയിക്കാന്‍ മാര്‍ഗ്ഗ രേഖയുമായി ശശി തരൂരിന്റെ പത്രികാ സമര്‍പ്പണം; അഞ്ച് സെറ്റ് പത്രികയില്‍ ഒപ്പിട്ടത് അൻപത് പേര്‍; യുവാക്കളേയും സ്ത്രീകളേയും പ്രൊഫഷണലുകളേയും നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് തരൂർ…

സ്വന്തം ലേഖിക

ന്യൂഡൽഹി: അൻപത് പേരുടെ പിന്തുണയോടെ ശശി തരൂര്‍ പത്രിക സമർപ്പിച്ചത്
അതിശക്തമായ മത്സരം കാഴ്ച വയ്ക്കുമെന്ന് ഉറപ്പായി.

15 ഒപ്പ് കേരളത്തില്‍ നിന്നുള്ളതാണ്. ഇതില്‍ എംപിയായ എം കെ രാഘവന്‍ ഒപ്പിട്ടു. രണ്ട് മുന്‍ എംഎല്‍എമാരും. തമ്പാനൂര്‍ രവിയും ശബരിനാഥനും. 35 പേര്‍ മറ്റ് സംസ്ഥാനങ്ങളിലുള്ള നേതാക്കളാണ്. അതായത് തരൂര്‍ മികച്ച രീതിയില്‍ തന്നെ മത്സര രംഗത്ത് സജീവമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തിന് തിരിച്ചടിയായി. ഇതോടെ ഖാര്‍ഗെ അല്ലെങ്കില്‍ തരൂര്‍ രണ്ടിലൊരാള്‍ അധ്യക്ഷനാകുമെന്ന് ഉറപ്പ്. കെ എന്‍ ത്രിപാഠിയും പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍ ത്രിപാഠിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലും സജീവമാണ്.

അതിനിടെ ജി 23 കൂട്ടായ്മയിലെ ആനന്ദ ശര്‍മ്മ പരസ്യമായി തന്നെ ഖാര്‍ഖെയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തു. അങ്ങനെ ടിസ്റ്റുകള്‍ തുടരുകയാണ്. പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തരൂരിനെതിരേയുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ വീണ്ടും ട്വിസ്റ്റുണ്ടായത്.

പന്ത്രണ്ട് സംസ്ഥാനങ്ങളിലെ അൻപത് പേരുടെ പിന്തുണയാണ് അഞ്ച് സെറ്റ് പത്രികയിലൂടെ തരൂര്‍ വ്യക്തമാക്കുന്നത്. ഇനിയൊരു പത്രിക കൂടി നല്‍കുമെന്നും ഇതോടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടവരുടെ എണ്ണം അറുപതാകുമെന്നും തരൂര്‍ പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ശേഷം നല്ല ഹിന്ദിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച്‌ തനിക്ക് ഇന്ത്യയുടെ മൊത്തം വികാരം ചര്‍ച്ചയാക്കാന്‍ കഴിയുമെന്നും തരൂര്‍ വിശദീകരിച്ചു.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗ്ഗ രേഖയും ശശി തരൂര്‍ മുമ്പോട്ട് വച്ചു. ഇതടക്കം അവതരിപ്പിച്ചാണ് തരൂര്‍ പത്രികാ സമര്‍പ്പണത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയത്.

കോണ്‍ഗ്രസിന്റെ മൂല്യ വിശ്വാസം തിരിച്ചു പിടിച്ച്‌ വികേന്ദ്രീകരണ സംവിധാനം കൊണ്ടു വന്നുള്ള ഉടച്ചു വാര്‍ക്കല്‍ നടത്തും. യുവാക്കളേയും സ്ത്രീകളേയും നേതൃത്വത്തിലേക്ക് കൊണ്ടു വരും. തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്നതില്‍ അപ്പുറം ജനങ്ങളെ സേവിക്കുക എന്നതാകും തന്റെ പ്രവര്‍ത്തന ലക്ഷ്യമെന്നും തരൂര്‍ വിശദീകരിച്ചു. പ്രൊഫഷണല്‍സിനെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുമെന്നും തരൂര്‍ വിശദീകരിച്ചു.